സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ വീണ്ടും പുലിവാല് പിടിച്ച് കെഎല്‍ രാഹുല്‍. ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിന്റെ താരമായ രാഹുല്‍ ബാംഗ്ലൂരിനെതിരായ മത്സര വേളയില്‍ മൈക്രോ ഫോണില്‍ കമന്റേറ്റര്‍മാരുമായി സംസാരിക്കുമ്പോള്‍ അസഭ്യ വാക്ക് പറഞ്ഞതാണ് പുതിയ പ്രശ്‌നം.
പാര്‍ഥീവ് പട്ടേല്‍ ബൗണ്ടറിയടിച്ചതിന് പിന്നാലെയായിരുന്നു അസഭ്യ വാക്ക് പറഞ്ഞുള്ള രാഹുലിന്റെ പ്രതികരണം. അതിന് പിന്നാലെ, തന്റെ സംസാരം ക്യാമറയില്‍ പതിഞ്ഞുവോയെന്ന് രാഹുല്‍ കമന്റേറ്ററോട് ചോദിക്കുന്നുമുണ്ട്. എന്റെ മൈക്രോഫോണ്‍ മാറ്റു, അല്ലെങ്കില്‍ ഇവിടെ സംഭവിക്കുന്നതെല്ലാം കണ്ട് ഞാന്‍ അരുതാത്തത് എന്തെങ്കിലും പറഞ്ഞു പോകുമെന്നും രാഹുല്‍ കമന്റേറ്റര്‍മാരോട് പറയുന്നു.
ചാറ്റ് ഷോയ്ക്കിടെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുപത് ലക്ഷം രൂപ വീതമാണ് രാഹുലിനും, ഹര്‍ദിക് പാണ്ഡ്യയ്ക്കും ബിസിസിഒ ഓംബുഡ്സ്മാന്‍ പിഴ വിധിച്ചത്. ഡ്യൂട്ടിയിലിരിക്കെ ജീവന്‍ നല്‍കിയ അര്‍ധസൈനിക വിഭാഗത്തിലെ 10 കോണ്‍സ്റ്റബി
ള്‍മാരുടെ കുടുംബത്തിനാകും ഈ തുക നല്‍കുക.