തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍ മികച്ച ട്രാക്ക് റെക്കാഡുള്ള തന്റെ കരിയര്‍ തകര്‍ക്കാനുള്ള ഗൂഢശ്രമം നടക്കുന്നതായി ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം.
ചില ഉദ്യോഗസ്ഥരാഷ്ട്രീയ ബന്ധങ്ങള്‍ തന്നെ മോശമാക്കാന്‍ ശ്രമിച്ചുവെന്നും, ഇതില്‍ പിന്നില്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ ബന്ധങ്ങളാണെന്നും എബ്രഹാം പറഞ്ഞു. അനധികൃത സ്വത്ത് സന്പാദനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞു.
നിരവധി സാമ്പത്തിക ക്രമക്കേടുകളും കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതിയും കണ്ടെത്തിയത് താനാണ്. ഇതാണ് തന്നോട് ഇത്തരക്കാര്‍ക്ക് വിരോധം ഉണ്ടാവാന്‍ ഇടയാക്കിയത്.
കോര്‍പ്പറേഷന്‍ മുന്‍ എം.ഡി രതീഷ്, ചെയര്‍മാനും ഐ.എന്‍.ടി.യു.സി ചെയര്‍മാനുമായ ആര്‍.ചന്ദ്രശേഖരന്‍, പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവരാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്നും എബ്രഹാം ആരോപിച്ചു.
ഇവരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ.എ.എസ് തലത്തില്‍ മികച്ച റെക്കാഡുള്ള തന്നെ മോശക്കാരനാക്കുകയാണ് ആരോപണങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരായ ആരോപണങ്ങള്‍ എല്ലാം അദ്ദേഹം നിഷേധിക്കുകയും ചെയ്തു.
വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്.പി:രാജേന്ദ്രന്റെ നേതത്വത്തിലുള്ള സംഘം പ്രത്യേകമായി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കല്‍.