കെ എം എബ്രഹാമിനെ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭാ തീരുമാനം

k-m-abraham

തിരുവനന്തപുരം: കെ.എം.ഏബ്രഹാമിനെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭാ തീരുമാനം.

സംസ്ഥാനത്തെ 43ാമത് ചീഫ് സെക്രട്ടറിയായാണ് എബ്രഹാമിനെ നിയമിക്കുന്നത്.

ആഗസ്റ്റ് മുപ്പതിന് നിലവിലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് എബ്രഹാമിന്റെ നിയമനം.

1982 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ് കെ.എം.ഏബ്രഹാം. നിലവില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.

ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്ന നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി തുടരാനും തീരുമാനമായിട്ടുണ്ട്.

പുതുതായി രൂപീകരിക്കുന്ന വിജിലന്‍സ് കമ്മീഷന്‍ തലപ്പത്തേക്ക് നളിനി നെറ്റോയെ പരിഗണിക്കുമെന്നും വിവരമുണ്ട്.

Top