മാധ്യമപ്രവര്‍ത്തകന്റെ മരണം; കാറിന്റെ സീറ്റ് ബെല്‍റ്റില്‍ ഉള്ളത് ശ്രീറാമിന്റെ വിരലടയാളം തന്നെയെന്ന്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം തന്നെയാണ് കാറിന്റെ സീറ്റ് ബെല്‍റ്റില്‍ ഉള്ളതെന്ന് പരിശോധനാഫലം.

കാറിന്റെ സ്റ്റിയറിംഗിലോ സ്റ്റിയറിംഗിന് പുറത്തുള്ള ലെതര്‍ കവറിലോ ഉള്ള വിരലടയാളങ്ങള്‍ വ്യക്തമല്ലെന്നും വിരലടയാള വിദഗ്ധരുടെ പരിശോധനാഫലത്തില്‍ പറയുന്നു.

വാഹനമോടിച്ചത് താനല്ലെന്നും വഫയാണെന്നുമായിരുന്നു ശ്രീറാം ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് ഇത് ശ്രീറാം തന്നെ തിരുത്തി. താനാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പിന്നീട് സമ്മതിച്ചു. കാറിന്റെ വാതിലില്‍ നനവുണ്ടായിരുന്നതിനാല്‍ കൃത്യമായ തെളിവുകള്‍ അവിടെ നിന്ന് ലഭിച്ചില്ലെന്നാണ് പരിശോധനാഫലത്തില്‍ പറയുന്നത്.

Top