കെ എം ബഷീറിന്റെ മരണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തരാണെന്ന് കുടുംബം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തരാണെന്ന് കുടുംബം. അന്വേഷണം നല്ല രീതിയില്‍ അവസാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി, പിണറായി വിജയനെ കണ്ടതിന് ശേഷം ബന്ധുക്കള്‍ പറഞ്ഞു.

വാഹനാപകടത്തില്‍ മരിച്ച ബഷീറിന്റെ ഭാര്യക്ക് ജോലിയും സാമ്പത്തിക സഹായവും സര്‍ക്കാര്‍ നല്‍കിയിരുന്നു.

അതേസമയം മൊഴികള്‍ എല്ലാം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം തയ്യാറാക്കാന്‍ പ്രത്യേക അന്വേഷണ സംഘം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഇനി ചില രഹസ്യ മൊഴികള്‍ രേഖപ്പെടുത്താനും പൂനെയില്‍ നിന്നുള്ള സംഘം നടത്തിയ വാഹനപരിശോധനയുടെ റിപ്പോര്‍ട്ടും കൂടി മാത്രമാണ് കിട്ടാനുള്ളത്.

Top