മുന്നണിപ്രവേശനത്തില്‍ സമ്മര്‍ദത്തിനുവഴങ്ങി തീരുമാനമെടുക്കില്ലെന്ന് കെ.എം.മാണി

km mani

കോട്ടയം : മുന്നണിപ്രവേശനത്തില്‍ സമ്മര്‍ദത്തിനുവഴങ്ങി തീരുമാനമെടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ കെ.എം.മാണി.

അന്‍പതുവര്‍ഷമായി പൊതുരംഗത്തുള്ള തന്നെ സമ്മര്‍ദത്തിലാക്കാന്‍ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ്സിന്റെ സമീപനവുമായി യോജിക്കുന്ന മുന്നണിയുമായി സഹകരിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്നും മാണി വ്യക്തമാക്കി.

Top