km mani – bar case – high court

കൊച്ചി: ബാര്‍ കോഴക്കേസില്‍ എസ്പി സുകേശനെതിരായ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ വിജിലന്‍സ് കോടതിയില്‍ തനിക്കെതിരെയുള്ള കേസിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന കെ.എം.മാണി എംഎല്‍എയുടെ ആവശ്യം ഹൈക്കോടതി തള്ളി.

ആയിരക്കണക്കിന് കേസുകള്‍ ഇതുപോലെയുണ്ട്. അടിയന്തര പരിഗണന ആവശ്യമുള്ള വിഷയമല്ല ഇത്. എല്ലാവരും നിയമത്തിനു മുന്നില്‍ ഒരുപോലെയാണ്.

സ്റ്റേ അനുവദിക്കത്തക്ക വിധത്തിലുള്ള തെളിവുകളൊന്നും കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഈ മാസം 16നു വിജിലന്‍സ് കോടതി കേസ് സംബന്ധിച്ചു എന്തെങ്കിലും ഉത്തരവു പുറപ്പെടുവിച്ചാല്‍ അതുചോദ്യം ചെയ്യാന്‍ കെ.എം.മാണിക്ക് അവസരമുണ്ടെന്നു ജസ്റ്റിസ് പി. ഡി. രാജന്‍ പറഞ്ഞു.

വിജിലന്‍സ് കോടതിയില്‍ ഈ കേസിലുള്ള മറ്റു കക്ഷികളെക്കൂടി ഹൈക്കോടതിയിലെ കേസില്‍ കക്ഷിചേര്‍ത്തു. എന്നാല്‍ കോടതി വിധിയോട് പ്രതികരിക്കാന്‍ കെ.എം.മാണി തയാറായില്ല.

അതേസമയം, ബാര്‍ക്കോഴ കേസ് അന്വേഷിച്ച എസ്പി: ആര്‍.സുകേശനെതിരായ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഹര്‍ജി പരിഗണിക്കവേ രൂക്ഷമായ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചത്.

സുകേശനെതിരെ തെളിവുണ്ടോ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയ സിഡിയുടെ ആധികാരികത എന്താണ് ശാസ്ത്രീയ പരിശോധനകള്‍ നടത്താതെ സിഡി ഹാജരാക്കിയതെന്തിനാണ്? ബാര്‍ കോഴക്കേസില്‍ പുകമറ സൃഷ്ടിക്കുന്നതിനാണോ സുകേശനെതിരായ കേസെന്നും കോടതി ചോദിച്ചു.

Top