തിരുവനന്തപുരം: കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രസ്താവനയ്ക്ക് മറുപടി പറയുന്നില്ലെന്ന് കെ എം മാണി. ബന്ധം കൂടുതല്‍ വഷളാക്കാനില്ലെന്നും കോണ്‍ഗ്രസ്സുമായി അകല്‍ച്ചയുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും മാണി വ്യക്തമാക്കി. രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ജോസ് കെ. മാണിക്ക് താല്‍പര്യമില്ലായിരുന്നു. പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നുവെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.