km mani – kerala congress – election

കോട്ടയം: കൂടുതല്‍ സീറ്റുകള്‍ വേണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം). പൂഞ്ഞാര്‍ കേരള കോണ്‍ഗ്രസിന്റെ തന്നെ സീറ്റാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു. സീറ്റ് ചര്‍ച്ചകള്‍ സൗഹൃദപരമായിരിക്കും.

സീറ്റ് വിഭജനം സംബന്ധിച്ച് ഇപ്പോള്‍ പ്രതിസന്ധിയില്ല. എല്ലാക്കാര്യങ്ങളും മാധ്യമങ്ങള്‍ക്കു മുന്നില്‍ പറയാനാകില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കാനാകില്ലെന്ന് ജോസ് കെ.മാണി എംപിയും വ്യക്തമാക്കി.

അതേസമയം, അങ്കമാലി, പിറവം സീറ്റുകളുടെ കാര്യത്തില്‍ യുഡിഎഫിന്റെ പ്രതികരണം അനുകൂലമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു. മറ്റു സീറ്റുകളുടെ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കം തുടരുന്നതിനിടെ താമരശേരി ബിഷപ്പുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ല. മറ്റു നാലു സ്ഥാനാര്‍ഥികളെ കൂടി ഉടന്‍ പ്രഖ്യാപിക്കും.

Top