തിരുവനന്തപുരം: നിയമസഭയില്‍ കെ.എം.മാണിയുടെ സീറ്റില്‍ പി.ജെ ജോസഫ് ഇരുന്നതില്‍ അതൃപ്തി അറിയിച്ച് ജോസ് കെ.മാണി. പാര്‍ട്ടിയില്‍ ആലോചന നടത്താതെയാണ് സീറ്റിനായി മോന്‍സ് ജോസഫ് എംഎല്‍എ കത്ത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നും അതിനു ശേഷമാണ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കേണ്ടതെന്നും ജോസ് കെ.മാണി വ്യക്തമാക്കുകയും ചെയ്തു.