Km Mani says against court order of bar bribe case

രുവനന്തപുരം: ബാര്‍കോഴക്കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി തനിക്കെതിരെ പരാമര്‍ശം നടത്തിയതെന്നും ഇത് വേദനാജനകമാണെന്നും കെ.എം മാണി. നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മാണി ഇക്കാര്യം പറഞ്ഞത്.

താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല.മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയാണോ എന്ന് സ്വയം പരിശോധിക്കാനാണ് കോടതി പറഞ്ഞത്.രാജിവെച്ചത് ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് ഒന്നും പറയാനില്ല. സത്യം ആത്യന്തികമായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു നിയമസഭാ ചട്ടം 64 പ്രകാരമായിരുന്നു മാണിയുടെ പ്രസ്താവന

എന്നാല്‍ കെ.എം മാണിയുടെ പ്രസ്താനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നു. നിയമസഭാ കാലയളിവിലല്ലാതെ രാജിവെച്ച മുന്‍ മന്ത്രിക്ക് നിയമസഭ ചേരുമ്പോള്‍ പ്രസ്താവന നടത്താന്‍ അവകാശമില്ലന്ന് ചൂണ്ടിക്കാട്ടി സി.ദിവാകരനാണ് പ്രശ്‌നം ഉന്നയിച്ചത്.

എന്നാല്‍ മന്ത്രിസ്ഥാനം രാജിവെച്ച അംഗങ്ങള്‍ക്ക് പ്രത്യേക അനുമതിയോടെ ചട്ടം 64 പ്രകാരം പ്രസ്താവന നടത്താമെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. മുമ്പും ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

Top