കോട്ടയം : തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ഗൂഢശ്രമമുണ്ടായെന്നു കെ.എം.മാണി. തന്റെ പരാജയം പലരും ആഗ്രഹിച്ചിരുന്നു. ഗൂഢാലോചനക്കാര്‍ ആരൊക്കെയാണെന്നറിയാം. പക്ഷേ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മാണി പറഞ്ഞു.
യുഡിഎഫില്‍ വോട്ടുചോര്‍ച്ചയുണ്ടായി. വോട്ടര്‍മാരെ വിശ്വാസത്തിലെടുക്കാനോ ജനങ്ങളെ ആകര്‍ഷിക്കാനോ മുന്നണിക്കായില്ല. അമിത ആത്മവിശ്വാസവും മോശമായ പ്രവര്‍ത്തനവുമാണ് പരാജയത്തിന് കാരണം.പൂഞ്ഞാറില്‍ കോണ്‍ഗ്രസ് മല്‍സരിച്ചാലും ജയിക്കില്ലായിരുന്നെന്നും മാണി പറഞ്ഞു.
പാര്‍ട്ടിവിട്ടു പോയവര്‍ പശ്ചാത്തപിച്ചു വന്നാല്‍ വാതില്‍ തുറന്നിടും. എന്നാല്‍ ആര്‍ക്കും കയറിവരാവുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് യുഡിഎഫില്‍തന്നെ ഉറച്ചുനില്‍ക്കും. ഉമ്മന്‍ ചാണ്ടി നല്ല മുഖ്യമന്ത്രിയായിരുന്നെന്നും മാണി അഭിപ്രായപ്പെട്ടു.