km mani statement

കോട്ടയം : പ്രതിപക്ഷ നേതാവാകാന്‍ ഏറ്റവും യോഗ്യന്‍ ഉമ്മന്‍ ചാണ്ടിയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി. യുഡിഎഫില്‍ യോഗ്യതയുള്ള പലരുമുണ്ടെങ്കിലും കൂടുതല്‍ യോഗ്യന്‍ അദ്ദേഹമാണ്. യുഡിഎഫിന് ഐക്യത്തോടെ മുന്നോട്ടു പോകാനായില്ല. കൂടുതല്‍ ഐക്യമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സീറ്റ് കിട്ടിയേനെ. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാനും കഴിഞ്ഞില്ലെന്നും മാണി പറഞ്ഞു.

പി.ജെ.കുര്യന്റെ പ്രസ്താവനയും നിലപാടുകളുമാണ് തിരുവല്ല സീറ്റ് നഷ്ടമാക്കിയത്. വിജയസാധ്യതയുള്ള സീറ്റായിരുന്നു തിരുവല്ല. എല്‍ഡിഎഫും യുഡിഎഫും മാറി മാറി അധികാരത്തിലെത്തുന്ന കേരളത്തില്‍ എല്‍ഡിഎഫിന്റെ വിജയത്തില്‍ അത്ഭുതപ്പെടാനില്ല. പിറകില്‍നിന്നു കുത്തിയ നാലുപേരും തോറ്റെന്നും മാണി ചൂണ്ടിക്കാട്ടി.

Top