കോട്ടയം: ജനാധിപത്യമൂല്യമുള്ളതുകൊണ്ടാണ് കോടതി പരാമര്‍ശമുണ്ടായപ്പോള്‍ തന്നെ താന്‍ രാജി വച്ചതെന്ന് മുന്‍ധനമന്ത്രി കെ. എം മാണി.
താന്‍ ഉദാത്തമായ ജനാധിപത്യമൂല്യം സംരക്ഷിക്കാനാണ് രാജിവച്ചതെങ്കിലും ഉമ്മന്‍ ചാണ്ടി രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും മാണി പറഞ്ഞു.
താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിരുന്നില്ല. തനിക്കെതിരെ കോടതി ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല. എങ്കിലും അത്രയ്ക്ക് ഗുരുതരമായ പരാമര്‍ശങ്ങളുണ്ടായപ്പോള്‍ രാജിവയ്ക്കാന്‍ മനസാക്ഷി പ്രേരിപ്പിക്കുകയായിരുന്നുവെന്നും മാണി വ്യക്തമാക്കി.
ഇപ്പോഴത്തെ സോളാര്‍ ആരോപണങ്ങള്‍ക്കു പിന്നില്‍ ബാര്‍ ഉടമകളും പ്രതിപക്ഷവുമാണെന്നും മാണി ആരോപിച്ചു.