തിരുവനന്തപുരം: കെ എം മാണിക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചതിന്റെ കാരണം വെളിപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്ക്. സ്മാരകത്തിന് പണം അനുവദിച്ചത് രാഷ്ട്രീയ മാന്യത കൊണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. കെ എം മാണി കേരളത്തിലെ പ്രധാന നേതാവായിരുന്നു. മാണിയെ ആദരിക്കുന്ന ഒരു വലിയ വിഭാഗം കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയിഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ മാറ്റമുണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു.
അധ്യാപക നിയമനങ്ങള്‍ പരിശോധിക്കാന്‍ തയ്യാറുണ്ടോയെന്ന് ഐസക് ചോദിച്ചു. ഒരു ക്രമക്കേടുമില്ലെങ്കില്‍ പരിശോധന നടത്തുന്നതിന് എന്താണ് തടസ്സം. തോന്നുംപടി ഉണ്ടാക്കുന്ന തസ്തികകള്‍ക്ക് ഇനി പണമില്ല. തീരുമാനവുമായി മുന്നോട്ട് പോകും. എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം എതിര്‍ക്കുന്നതെന്നറിയില്ലെന്നും തോമസ് ഐസക് പറഞ്ഞു.