കോട്ടയം:മുന്നണി വിടാനുള്ള തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി.
ഇക്കാര്യത്തില്‍ പാര്‍ട്ടിക്കകത്ത് എതിരഭിപ്രായമില്ല.
കേരള രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് നിന്ന് മുന്നോട്ടുപോവും. ഒപ്പം നിന്നവരില്‍ ചിലര്‍ ശത്രുക്കളോടൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും കെ എം മാണി പറഞ്ഞു.
ബിജെപിയുമായുള്ള സഖ്യം അജണ്ടയിലില്ല എന്നും മാണി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗത്തിന് മുന്നോടിയായാണ് മാണി നിലപാട് വ്യക്തമാക്കിയത്.