km shajahan response on pinarayi vijayan statement

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തന്നോടു വ്യക്തിവൈരാഗ്യമില്ലെങ്കില്‍ ഏഴു ദിവസം ജയിലില്‍ അടക്കില്ലെന്ന് കെഎം ഷാജഹാന്‍.

വ്യക്തിവൈരാഗ്യത്തിനുള്ള കാരണങ്ങള്‍ പിന്നീട് പറയാമെന്നും ഷാജഹാന്‍ പ്രതികരിച്ചു.

വിരോധം തീര്‍ക്കാന്‍ എന്നെ നേരത്തേ കൊല്ലാമായിരുന്നു. അങ്ങനെയാണെങ്കില്‍ എല്‍ഡിഎഫ് അഞ്ചു തിരഞ്ഞെടുപ്പുകളില്‍ തോറ്റേനെയെന്നും ഷാജഹാന്‍ പറഞ്ഞു.

ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം സമരം ചെയ്തതിന് അറസ്റ്റിലായ കെഎം ഷാജഹാനോട് തനിക്ക് വ്യക്തിപരമായ വൈരാഗ്യമുണ്ട് എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഷാജഹാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജഹാനോട് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇതിനു മുന്‍പേ അദ്ദേഹത്തിനെതിരെ നടപടികള്‍ എടുക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഡിജിപി ഓഫീസിനു മുന്നിലെത്തിയതുമായി ബന്ധപ്പെട്ടാണ് ഷാജഹാന്റെ അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ് , അതുകൊണ്ട് കൂടുതലൊന്നും താന്‍ പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടിയാണ് ഇപ്പോള്‍ ഷാജഹാന്റെ സംരക്ഷകനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top