തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ മഹിജയെ സഹായിച്ചതിന് അറസ്റ്റിലായ കെ.എം.ഷാജഹാനെ സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു.
48 മണിക്കൂര്‍ കസ്റ്റഡിയില്‍ കഴിഞ്ഞെന്ന കാരണം ആരോപിച്ചാണ് സസ്‌പെന്‍ഷന്‍. കേരള സര്‍വീസ് റൂള്‍സ് നിയമപ്രകാരമാണ് നടപടിയെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.
ജിഷ്ണു പ്രണോയിയുടെ കുടുംബം ഡിജിപി ഓഫീസില്‍ മുന്നില്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് കെ.എം ഷാജഹാനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പാണ് ഇദ്ദേഹത്തിനുമേല്‍ ചുമത്തിരിക്കുന്നത്. ഷാജഹാനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ എല്‍. തങ്കമ്മ വീട്ടില്‍ ആരംഭിച്ച നിരാഹാരസമരം തുടരുകയാണ്.