കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നല്‍കിയ പരാതി തള്ളിക്കൊണ്ടാണ് വരണാധികാരിയുടെ തീരുമാനം. ഷാജിയെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു കെ.വി. സുമേഷിനു വേണ്ടി എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നത്.
ജനപ്രാതിനിധ്യ നിയമപ്രകാരം ഷാജി അയോഗ്യനല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചത്. ആറ് വര്‍ഷത്തേയ്ക്ക് ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ഇത്.