പൊതുമേഖലാ സ്ഥാപനമായ ചവറ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിലെ പുതിയ 70 ടിപിഡി ഓക്സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കെഎംഎംഎല്ലിലെ പുതിയ ഓക്സിജന്‍ പ്ലാന്റ് വ്യവസായ രംഗത്തും മെഡിക്കല്‍ രംഗത്തും ഗുണകരമാകും. പുതിയ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 2017ലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 50 കോടി രൂപ ചെലവില്‍ 70 ടണ്ണിന്റെ ഓക്സിജന്‍ പ്ലാന്റും അനുബന്ധ പ്രവര്‍ത്തനങ്ങളും നിശ്ചിത സമയത്തുതന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമാണ്.
കെഎംഎംഎല്ലിന്റെ വലിയൊരു ചുവടുവെപ്പാണിത്. വ്യവസായരംഗത്ത് മാത്രമല്ല, മെഡിക്കല്‍ രംഗത്തും ഓക്സിജന്‍ ഏറെ ആവശ്യമുള്ള ഘട്ടത്തിലാണ് കെഎംഎംഎല്ലില്‍ പുതിയ ഓക്സിജന്‍ പ്ലാന്റ് വരുന്നത്.