ദേശീയതയെ നുണകൊണ്ട് തിരിച്ചുവിട്ടു, കുടില ബുദ്ധിയുടെ ജാര സന്തതിയാണ് മോദി സര്‍ക്കാര്‍

കോഴിക്കോട്: ദേശീയതയെ നുണകൊണ്ട് വഴിതിരിച്ചുവിട്ട കുടില ബുദ്ധിയുടെ ജാര സന്തതിയാണ് രണ്ടാം മോദി സര്‍ക്കാര്‍. മോദിക്ക് ഗോളടിക്കാന്‍ പിണറായി വിജയന്‍ പന്ത് നല്‍കുന്നുവെന്ന് കെ. മുരളീധരന്‍ എംപി. പൗരത്വനിയമത്തിനെതിരെ മുസ്ലിം യൂത്ത്ലീഗിന്റെ അനിശ്ചിതകാല ഷഹീന്‍ബാഗ് സ്‌ക്വയറിന്റെ ഇരുപത്തി മൂന്നാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ ഉള്ളില്‍ ഗ്രൂപ്പിസത്തിനു കാരണം മുന്നാക്ക പിന്നാക്ക സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ്. ബിജെപിയുടെ പൗരത്വ കണക്കെടുപ്പില്‍ പട്ടികജാതി-വര്‍ഗങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഗാന്ധിജിയെക്കുറിച്ചു പോലും നുണ പ്രചരിപ്പിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന യുഡിഎഫ് പ്രമേയം തടയുകയായിരുന്നു എല്‍ഡിഎഫ്. ഗവര്‍ണരെ തിരിച്ചു വിളിക്കാന്‍ പ്രമേയം പാസാക്കിയാലല്ലാതെ സംയുക്ത പ്രക്ഷോഭം ആലോചിക്കാനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Top