പാറ്റ്ന: ബിഹാറിലെ എന്‍ഡിഎ മുന്നണിയെ നയിക്കുന്നത് താനല്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഞാന്‍ സര്‍ക്കാരിനെയാണ് നയിക്കുന്നത്, ഞാനാണ് മുന്നണിയെ നയിക്കുന്നതെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടാക്കരുതെന്നും നിതീഷ് പറഞ്ഞു.
എന്നാല്‍ ബിഹാറിലെ ഭരണമുന്നണിക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപി, ജനതാദള്‍, മറ്റു രണ്ടു പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയാണ് ഭരണമുന്നണിയിലുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നിതീഷ് ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും കൂട്ടുപിരിഞ്ഞശേഷമാണ് ബിജെപിയുമായി കൂട്ടുചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്.