മാവോയിസ്റ്റ് നേതാവിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ചു

treatement

കണ്ണൂര്‍: മാവോയിസ്റ്റ് നേതാവ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി. തമിഴ്‌നാട് സ്വദേശിയായ കാളിദാസ് (40) ആണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ കനത്ത പൊലീസ് കാവലിലാണ് ആശുപത്രിയില്‍ എത്തിച്ചത്. കണ്ണിന് കലശമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ ചികിത്സയ്ക്കായി കൊണ്ടുവന്നത്‌.

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നടത്തുന്ന രാജ്യവ്യാപക ബന്ദിനെ തുടര്‍ന്ന് മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് കാളിദാസ് ഡോക്ടറെ കണ്ടത്. ഡോക്ടറെ കണ്ടശേഷം കാളിദാസിനെ തിരികെ ജയിലില്‍ എത്തിച്ചു.

Top