ദോഹ: തനിക്കെതിരെ വ്യക്തിഹത്യ നടത്തിയ രാജ്മോഹന്‍ ഉണ്ണിത്താന് പരസഹായം ലഭിച്ചിട്ടുണ്ടെന്നും പിന്നില്‍ നില്‍ക്കുന്നതാരാണെന്ന് അറിയാമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എം എല്‍ എ . സംഭവത്തില്‍ തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണിത്താന്റെ പിന്നിലുള്ള ആളെ അറിയാമെന്നും അതാരാണെന്ന് പറയേണ്ടിടത്ത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്ന് കരുതിയാണ് കോഴിക്കോട്ട് അനുസ്മരണ സമ്മേളനത്തില്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ഇന്‍കാസ് ഖത്തര്‍ സംഘടിപ്പിക്കുന്ന കെ കരുണാകരന് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനായി ദോഹയില്‍ എത്തിയതായിരുന്നു മുരളീധരന്.
ഹൈക്കമാന്റ് നിര്ദ്ധേശമുള്ളതിനാല് വിമര്‍ശനം മയപ്പെടുത്തുകയാണെന്ന പറഞ്ഞ മുരളീധരന് തന്റെ നിലപാട് ആവര്‍ത്തിച്ചു .