ഷെയിന്‍ വിവാദം; ഇനി ഒരു ഒത്തുതീര്‍പ്പിനില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: നടന്‍ ഷെയിന്‍ നിഗവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള വിവാദം ആളിപ്പടരുന്ന സാഹചര്യത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്ത്.

നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചയാളുമായി ചര്‍ച്ച നടത്താനാകില്ലെന്നും നിരവധി ശ്രമങ്ങള്‍ക്കുശേഷമാണ് ചര്‍ച്ച അവസാനിപ്പിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. ഷെയിന്‍ നിഗം വിവാദം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നിന്ന് താരസംഘടനയായ അമ്മയും ഫെഫ്കയും ഇന്നലെ പിന്മാറിയിരുന്നു. നിര്‍മാതാക്കളെ ഷെയിന്‍ മനോരോഗികളെന്ന് വിളിക്കുകയും സര്‍ക്കാര്‍ തലത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചുവെന്നും സംഘടനകള്‍ ആരോപിച്ചതിനെത്തുടര്‍ന്നാണ് പ്രശ്‌ന പരിഹാരത്തില്‍ നിന്ന് പിന്മാറിയത്.

ഇതോടെ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ നിര്‍മാതാക്കളും തീരുമാനിക്കുകയായിരുന്നു. സംഘടനാനേതാക്കള്‍ ചര്‍ച്ച നടത്തുമ്പോള്‍ ഷെയിന്‍ തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനെ കണ്ട് പരാതി പറയുകയായിരുന്നു. തുടര്‍ന്ന് മന്ത്രി മാധ്യമങ്ങളെ കണ്ട് സംസാരിക്കുകായായിരുന്നു.

ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ നിര്‍മാതാക്കളെ മനോരോഗികളെന്ന് വിളിക്കുകയും സംഘടനകളെക്കുറിച്ച് സര്‍ക്കാര്‍തലത്തില്‍ തെറ്റിദ്ധാരണ പരത്തുകയും ചെയ്തപ്പോള്‍ ഇനി ചര്‍ച്ച വേണ്ടെന്ന് അമ്മയും ഫെഫ്കയും തീരുമാനിക്കുകയായിരുന്നു.

Top