കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; മുഖ്യ ആസൂത്രകര്‍ വിദേശത്തേക്ക് കടന്നെന്ന് സൂചന

കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ മുഖ്യ ആസൂത്രകര്‍ വിദേശത്തേക്ക് കടന്നതായി സൂചന.

രവി പൂജാരിയുടെ കൂട്ടാളിയായ കാസര്‍ഗോട് സ്വദേശിയും കൊല്ലം സ്വദേശിയായ ഡോക്ടറും വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇരുവരെയും ഉടന്‍ കേസില്‍ പ്രതിചേര്‍ക്കുന്നതാണ്. പ്രതികള്‍ക്ക് വേണ്ടി ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. കേസില്‍ എറണാകുളം സ്വദേശികളായ രണ്ട് പേരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു ഇവരെ കൂടാതെ ഏഴോളം പേര്‍ പൊലീസ് കസ്റ്റഡിയുലുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 15 നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്. നടി ലീന മരിയ പോളില്‍ നിന്ന് 25 കോടി രൂപ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് രവി പൂജാരി ഭീഷണിപ്പെടുത്തിയതെന്നും അത് നടക്കാതെ വന്നതോടെയാണ് വെടിയുതിര്‍ത്തതെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

Top