കൊച്ചി: കാക്കനാട് ബ്യൂട്ടി പാര്‍ലര്‍ മാനേജറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വയറ്റില്‍ കുത്തേറ്റതാണ് മരണ കാരണം. സെക്കന്ദരാബാദ് സ്വദേശി വിജയ് ശ്രീധരന്‍ ആണ് മരിച്ചത്. കാക്കനാടിന് സമീപം തെങ്ങോടാണ് സംഭവം.
ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. നാല് പേരാണ് ഇവിടെ താമസിക്കുന്നത്. വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് വിജയ് ശ്രീധരനെ ചണ്ടി എന്നയാള്‍ കുത്തുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ പൊലീസ് തെരയുകയാണിപ്പോള്‍.
സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.