കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ ഏഴാം പ്രതി ഷെരീഫിന്റെ ഭാര്യ സോഫിയ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടി കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഷെരീഫിന്റെ ഭാര്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. അതേസമയം, ഷംന കാസിമിന്റെ വരന്റെ ഉമ്മ സുഹറ എന്ന വ്യാജ പേരില്‍ ഫോണ്‍ വിളിച്ച കേസില്‍ അന്വേഷണം നേരിടുകയാണ് സോഫിയ. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെ സോഫിയ ഒളിവില്‍ ആണ്.