ബ്രോഡ്‌വേയിലുണ്ടായ തീപിടുത്തത്തിന്റെ കാരണം ഷോര്‍ട്ട്സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം

കൊച്ചി : എറണാകുളം ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം. കെസി പാപ്പു എന്ന കടയുടെ മുകള്‍ ഭാഗത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരും.

ബ്രോഡ്‌വേയില്‍ അടക്കം കൊച്ചിയിലെ പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നും ഇക്കാര്യത്തില്‍ കര്‍ശന മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്നലെ രാവിലെ പത്തു മണിയോടെയാണ് നഗരത്തെ നടുക്കിക്കൊണ്ട് കൊച്ചി ബ്രോഡ്‌വേയില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ഭദ്രാ ടെക്സ്റ്റല്‍സ് എന്ന സ്ഥാപനം പുര്‍ണമായി കത്തിയമര്‍ന്നു.

Top