വെടിയുണ്ടകള്‍ കാണാതായ സംഭവം: സിഎജിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സിഎജി റിപ്പോര്‍ട്ട് നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് വെടിയുണ്ടകള്‍ കാണാതായതുസംബന്ധിച്ച് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതോടെയാണ് കോടതി സിഎജിയെ വിമര്‍ശിച്ചത്.

സിഎജി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറിയത് ഏത് സാഹചര്യത്തിലാണെന്നും ഭരണഘടന പ്രകാരം നിയമസഭയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറേണ്ടതെന്നും അധികാരം മറികടക്കാന്‍ സിഎജി ശ്രമിക്കരുതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

Top