കളമശേരി: കൊച്ചി മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള എറണാകുളം റീജണല്‍ കാന്‍സര്‍ സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിലിരിക്കുന്ന ഒരു ഭാഗം ഇടിഞ്ഞുവീണു. കോണ്‍ക്രീറ്റ് ചെയ്ത ഭാഗമാണ് രാത്രിയോടെ ഇടിഞ്ഞു വീണത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയായ 250 ഓളം ചതുരശ്ര അടി വരുന്ന ഭാഗമാണ് ഇടിഞ്ഞു വീണത്. ഈ സമയം അഞ്ചോളം ജോലിക്കാര്‍ ഇതിനടിയിലായി വിവിധ പണികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.