കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ കേസെടുത്തു.
വെള്ളിയാഴ്ച പറവൂരില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് കേസ്.
ഐപിസി 135-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡിവൈഎഫ്‌ഐയും വി.ഡി സതീശനും നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, കോഴിക്കോട് കസബ പൊലീസും ശശികലയ്‌ക്കെതിരെ കേസെടുത്തിരുന്നു.
മുതലക്കുളത്ത് 2006ല്‍ വര്‍ഗീയ പ്രസംഗം നടത്തിയതിനാണ് നടപടി.
മാറാട് വിഷയത്തില്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ സംസാരിച്ചെന്നാണ് കേസ്.