കൊച്ചി : കൊച്ചിയിലെ ചെല്ലാനം മേഖലയില്‍ കടല്‍ക്ഷോഭത്തിന് പരിഹാരം കാണാന്‍ ഒരു വര്‍ഷത്തിനകം സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാകളക്ടര്‍ എസ് സുഹാസ്. താല്‍ക്കാലിക പരിഹാരം വേഗത്തിലാക്കുമെന്നും
കടല്‍ക്ഷോഭം ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കവേ കളക്ടര്‍ വ്യക്തമാക്കി.
കടല്‍ഭിത്തി തകരുകയും ജിയോ ട്യൂബ് നിര്‍മാണം പരാജയപ്പെടുകയും ചെയ്തതോടെ രൂക്ഷമായ കടലാക്രമണമാണ് ചെല്ലാനം മേഖലയില്‍ അനുഭവപ്പെടുന്നത്. ചെല്ലാനം മേഖലയിലെ കമ്പനിപ്പടി, വേളാങ്കണ്ണി പ്രദേശങ്ങളിലായിരുന്നു കളക്ടറുടെ സന്ദര്‍ശനം.
അടുത്ത കാലവര്‍ഷത്തിനു മുന്‍പായി കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാന്‍ സ്ഥിരം സംവിധാനം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. 8 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഇതിനകം ഭരണാനുമതി ലഭിച്ചിട്ടുണ്ട്.