പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ത്തു,വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ത്തു. വിജിലന്‍സ് ആണ് ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയത്.

അതിന്റെ അടിസ്ഥാനത്തില്‍ ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലുളള വീട്ടില്‍ വിജിലന്‍സ് റെയ്ഡ് തുടരുകയാണ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അനുമതിയോടെയാണ് നടപടി.

ഞായറാഴ്ചയാണ് പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് വി.കെ.ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്തുകൊണ്ട് മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് എത്തിയത്. ഇതിന് പിന്നാലെഇബ്രാഹിംകുഞ്ഞിന്റെ വീടുകള്‍ പരിശോധിക്കുന്നതിന് വേണ്ടി മൂവാറ്റുപുഴ കോടതിയില്‍ നിന്ന് വിജിലന്‍സ് സെര്‍ച്ച് വാറന്റ് വാങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

Top