മാസ്‌ക് മുഖ്യം; കൊച്ചിയില്‍ മാസ്‌കില്ലെങ്കില്‍ പൊലീസ് പൊക്കും

കൊച്ചി: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ പൊക്കാന്‍ കര്‍ശന നടപടികളുമായി കൊച്ചി പൊലീസ്. ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ആലുവ റൂറലില്‍ 30 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. അവശ്യ സേവനങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരടക്കം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് പൊലീസ് നിര്‍ദേശം.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുയിടങ്ങളില്‍ മാസ്‌ക് അടക്കമുള്ള മുഖാവരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജോലിസ്ഥലങ്ങളില്‍ തൊഴിലാളികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. എന്നാല്‍ ഇളവിന്റെ മറവില്‍ പുറത്തിറങ്ങിയവരില്‍ പലരും മാസ്‌ക് ധരിക്കുന്നില്ല. ഇതേത്തുടര്‍ന്നാണ് പൊലീസിന്റെ നടപടി. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവര്‍ക്കെതിരെ എപിഡമിക് ഓര്‍ഡിനന്‍സ് പ്രകാരവും ഐപിസി 158 വകുപ്പ് പ്രകാരവുമാണ് കേസെടുക്കുന്നത്.

Top