കൊച്ചി: കൊച്ചി നഗരത്തില്‍ വെള്ളക്കെട്ടുണ്ടായ സംഭവത്തില്‍ മേയര്‍ സൗമിനി ജെയിനെ വിളിച്ചു വരുത്തി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദാണ് യോഗം വിളിച്ചത്.
അതേസമയം കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ ജില്ലാ കളക്ടറോടും കോര്‍പ്പറേഷനോടും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ചയ്ക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു.
വെള്ളക്കെട്ട് നീക്കാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കളക്ടര്‍ക്ക് ഇടപെടാമെന്ന് ഹൈക്കോടതി അറിയിച്ചു. മുല്ലശേരി കനാലിന്റെ കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.