കൊച്ചി: യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളി ഏറ്റെടുത്ത് കൈമാറാനുള്ള കര്‍മ്മ പദ്ധതി ഹൈക്കോടതിക്ക് കൈമാറി സര്‍ക്കാര്‍.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഒരു മാസത്തെ സാവകാശം വേണമെന്നാണ് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല ഇതുവരെ വിധി നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ ഉള്‍കൊള്ളിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഡിവിഷന്‍ ബഞ്ചിനു കൈമാറുകയും ചെയ്തു.
അതേസമയം, പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുത്തു കൈമാറണം എന്ന സിംഗിള്‍ ബഞ്ച് വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നത് കോടതി വ്യാഴാച്ചത്തേക്ക് മാറ്റി. കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട് നല്‍കുന്ന എല്ലാ ഹര്‍ജികളും നിലവില്‍ അപ്പീല്‍ പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റാന്‍ ജസ്റ്റിസുമാരായ എ എം. ഷഫീക് വി ജി അരുണ്‍, എന്നിവര്‍ നിര്‍ദ്ദേശം നല്‍കി. കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ വൈകുന്നതില്‍ നേരത്തേ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.