കൊച്ചി: സഭാതര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയപള്ളി സര്‍ക്കാര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കകം വിധി നടപ്പാക്കിയില്ലെങ്കില്‍ ജില്ലാ കളക്ടറെ വിളിച്ചുവരുത്തുമെന്നും കോടതി അറിയിച്ചു.
കോതമംഗലം ചെറിയപള്ളി കേസിലെ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറാന്‍ രണ്ട് കോടതികള്‍ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട് ഈ സാഹചര്യത്തില്‍ ഭരണം ഏറ്റെടുക്കാന്‍ തയാറായില്ലെങ്കില്‍ കളക്ടറോട് നേരിട്ട് ചോദിച്ചോക്കുമെന്ന് കോടതി വ്യക്തമാക്കി.
അതേസമയം രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് ശ്രമമെന്നും കൂടുതല്‍ പൊലീസ് ഇല്ലാതെ പള്ളി ഏറ്റെടുക്കാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മാത്രമല്ല ശബരിമല സീസണ്‍ ആയതിനാല്‍ കൂടുതല്‍ പൊലീസിനെ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് ഈ മാസം 23ന് കോടതി വീണ്ടും പരിഗണിക്കും.