കൊച്ചി: മാനസിക രോഗം എന്ന പ്രസ്താവനയിലെ തന്റെ ഖേദപ്രകടനം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സ്വീകരിക്കുമെന്ന് ഷെയിന്‍ നിഗം. തനിക്ക് എതിരെ അസോസിയേഷന് എടുത്ത വിലക്ക് നീങ്ങുമെന്നും ഈ മാസം 19 ന് ചേരുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഷെയിന്‍ പറഞ്ഞു.
മുടങ്ങിയ മൂന്ന് സിനിമകളും പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാമെന്നും പ്രശ്‌നപരിഹാരത്തിന് ‘അമ്മ’ സംഘടന ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷെയിന്‍ പറഞ്ഞു. മാത്രമല്ല എല്ലാ പ്രശ്‌നങ്ങളും അവസാനഘട്ടത്തിലേക്ക് എത്തുകയാണെന്നും ഷെയിന്‍ കൂട്ടിച്ചേര്‍ത്തു.