കൊച്ചി കാന്‍സര്‍ സെന്ററിന്റ കെട്ടിടനിര്‍മാണം മരവിപ്പിച്ച് കിഫ്ബി

കൊച്ചി: കാന്‍സര്‍ സെന്ററിന്റ കെട്ടിടനിര്‍മാണം കിഫ്ബി മരവിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് കൊച്ചി മെഡിക്കല്‍ കോളജിനോട് ചേര്‍ന്നുള്ള എറണാകുളം റീജണല്‍ കാന്‍സര്‍ സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിലിരിക്കുന്ന കോണ്‍ക്രീറ്റ് ചെയ്ത ഒരു ഭാഗം ഇടിഞ്ഞുവീണത്. അതേ തുടര്‍ന്ന് 5 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് കിഫ്ബിയുടെ സാങ്കേതിക വിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന വിവരം ലഭിച്ചത്.

ഇതേ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്ക് ശേഷം പണിപുനരാരംഭിച്ചാല്‍ മതിയെന്ന് കിഫ്ബി നിര്‍ദേശിക്കുകയായിരുന്നു. നേരത്തെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ കിഫ്ബി ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ട് പോലും നിര്‍മ്മാണ ചുമതലയുള്ളവരോ കരാറുകാരോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കിഫ്ബി അറിയിച്ചു.

Top