കൊച്ചി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കൊച്ചിയിലെ ലുലു മാള്‍ ഇന്ന് മുതല്‍ പൂര്‍ണമായും അടച്ചിടും. കളമശേരി 34-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് കളമശേരി 34-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. ലുലുമാള്‍ ഇതില്‍ ഉള്‍പ്പെടും. ഇതോടെ മാള്‍ അടയ്ക്കുന്ന കാര്യം അധികൃതര്‍ അറിയിക്കുകയായിരുന്നു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാള്‍ തുറക്കില്ലെന്നാണ് അറിയിപ്പ്. ചൊവ്വാഴ്ച മാത്രം 406 കോവിഡ് കേസുകളാണ് എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.