കൊച്ചി : കൊച്ചി കോര്‍പ്പറേഷനിലെ സ്വതന്ത്ര കൗണ്‍സിലര്‍ ഗീതാ പ്രഭാകര്‍ യു.ഡി.എഫിനുളള പിന്തുണ പിന്‍വലിച്ചു. സൗമിനി ജയ്‌നിനെ മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചക്കൊടുവില്‍ മേയറെ മാറ്റണമോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കെ.പി.സി.സി അധ്യക്ഷന്‍ തീരുമാനിക്കാനിരിക്കെയായാണ് തീരുമാനം.
നിലവില്‍ 74 അംഗങ്ങളുള്ള കൊച്ചി കോര്‍പറേഷനില്‍ 38 അംഗങ്ങളായിരുന്നു യു.ഡി.എഫിന് ഉണ്ടായിരുന്നത്. ഡെപ്യുട്ടി മേയര്‍ ടി. ജെ വിനോദ് എം.എല്‍.എ ആയതോടെ അംഗബലം 37 ആയി. ഇതിനിടെയാണ് ഒരംഗം പിന്തുണ പിന്‍വലിക്കുന്നത്.
ഇതോടെ യു.ഡി.എഫ് 36 ആയി ചുരുങ്ങി. എല്‍.ഡി.എഫിന് 34 അംഗങ്ങള്‍, ബി.ജെ.പി 2 എന്നതാണ് മറ്റ് കക്ഷിനില.