കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ ഭര്‍ത്താവ് പി.എ മത്തായി അന്തരിച്ചു.72 വയസ്സായിരുന്നു. അങ്കമാലി മുന്‍ ലോക്കല്‍ സെക്രട്ടറിയും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന അദ്ദേഹം അങ്കമാലി മുന്‍കൗണ്‍സിലറായിരുന്നു.
മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കി. സിപിഎം ലോക്കല്‍ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, സിഐടിയു ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.