kochi metro – contractors statement

കൊച്ചി: കോടിക്കണക്കിന് രൂപയുടെ നഷ്ടം സഹിച്ച് മുന്നോട്ട് പോകാനില്ലെന്ന് കൊച്ചി മെട്രൊയുടെ കരാര്‍ ജോലികള്‍ ഏറ്റെടുത്തിരിക്കുന്ന സോമ കണ്‍സ്ട്രക്ഷനും എല്‍ ആന്‍ഡ് ടി കമ്പനിയും.

ഡിഎംആര്‍സിയുമായി സഹകരിച്ച് പോകാന്‍ ബുദ്ധിമുട്ടാണ്. ആയതിനാല്‍ മഹാരാജാസ് കോളേജ് മുതല്‍ സൗത്ത് വരെയുളള നിര്‍മ്മാണത്തിന് വേണ്ടിയുള്ള റീ ടെണ്ടറില്‍ പങ്കെടുക്കില്ലെന്നും ഇരു കമ്പനികളും വ്യക്തമാക്കി.

നേരത്തെ മഹാരാജാസ് മുതല്‍ സൗത്ത് വരെയുളള നിര്‍മ്മാണം മുടങ്ങിയിരുന്നു. കരാര്‍ ഏറ്റെടുത്തിരുന്ന സോമ കൂടുതല്‍ തുക ആവശ്യപ്പെട്ടതാണ് നിര്‍മ്മാണം മുടങ്ങാന്‍ കാരണമെന്നാണ് ഡിഎംആര്‍സി അറിയിച്ചിരുന്നത്.

തുടര്‍ന്നാണ് സോമയെ ഈ ഭാഗത്തെ നിര്‍മ്മാണത്തില്‍ നിന്നും ഒഴിവാക്കി ഡിഎംആര്‍സി റീ ടെന്‍ഡര്‍ വിളിച്ചതും.

നിലവില്‍ വൈറ്റില-പേട്ട ഭാഗത്തെ നിര്‍മ്മാണവും സോമ തന്നെയാണ് നടത്തുന്നത്. നവംബറില്‍ കൊച്ചി മെട്രൊ ആദ്യഘട്ടം പൂര്‍ത്തിയായി സര്‍വീസ് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ 2017 മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

Top