കൊച്ചി: മെട്രോ നിര്‍മാണത്തില്‍ പ്രതിസന്ധി. കൊച്ചി മെട്രോയുടെ നിര്‍മാണം ഭാഗികമായി തടസ്സപ്പെട്ടു. നിര്‍മാണച്ചുമതലയുണ്ടായിരുന്ന സോമ കണ്‍സ്ട്രക്ഷന്‍സിനെ നിര്‍മാണത്തില്‍ നിന്ന് ഒഴിവാക്കിയതാണ് മെട്രോ നിര്‍മാണം മുടങ്ങാന്‍ കാരണമായത്.
മഹാരാജാസ് മുതല്‍ സൗത്ത് വരെയുള്ള നിര്‍മാണമാണ് മുടങ്ങിയത്. സോമ കണ്‍സ്ട്രക്ഷന്‍സിനായിരുന്നു ഇവിടങ്ങളിലെ നിര്‍മാണച്ചുമതല. ഈ ഭാഗത്ത് നിര്‍മ്മാണം നടത്താന്‍ കരാര്‍ ഏറ്റെടുത്തിരുന്ന സോമ കണ്‍സ്ട്രക്ഷന്‍സ് കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. സ്ഥലം ഏറ്റെടുക്കല്‍ വൈകിയതാണ് ഈ ഭാഗത്തെ നിര്‍മ്മാണം വൈകാന്‍ കാരണം. സോമയെ ഒഴിവാക്കിയതായി ഡിഎംആര്‍സി തന്നെയാണ് അറിയിച്ചത്. വൈറ്റില-പേട്ട ഭാഗത്തെ നിര്‍മ്മാണം നടത്തുന്നത് സോമ തന്നെയാണ്.