കൊച്ചി: കൊച്ചി മെട്രോയില്‍ പാര്‍ക്കിങ് ഫീസുകള്‍ കുറച്ചു. പുതുക്കിയ നിരക്കുകള്‍ പ്രകാരം ഒരു ദിവസം ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി അഞ്ച് രൂപയും കാറുകള്‍ക്ക് പത്ത് രൂപയും എന്ന രീതിയില്‍ ഈടാക്കും. തിങ്കളാഴ്ച മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ആദ്യത്തെ രണ്ട് മണിക്കൂറിന് പത്ത് രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും അഞ്ച് രൂപയുമാണ് ഈടാക്കുന്നത്.
കാറുകള്‍ക്ക് ആദ്യ രണ്ട് മണിക്കൂറിന് 30 രൂപയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 10 രൂപയുമാണ് ഈടാക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയും മറ്റ് അഭിപ്രായങ്ങളും കണക്കിലെടുത്താണ് നിരക്കുകള്‍ കുറച്ചത്.
അതേസമയം, കൊച്ചി മെട്രോയുടെ ഞായറാഴ്ചകളിലെ സമയം കെ.എം.ആര്‍.എല്‍. പുനഃക്രമീകരിച്ചു. ഇനി മുതല്‍ ഞായറാഴ്ചകളില്‍ രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെയാകും മെട്രോ സര്‍വീസ് നടത്തുക. പതിനഞ്ച് മിനിറ്റിന്റെ ഇടവേളകളിലാകും ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു.