കൊച്ചി : കൊച്ചി മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയില്‍ ഇന്ന് മുതല്‍ മെട്രോ സര്‍വീസ് ആരംഭിക്കും. ഇന്നുമുതല്‍ പതിനാല് ദിവസത്തേക്ക് മെട്രോ യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ് ലഭിക്കും.
കൂടാതെ യാത്രക്കാര്‍ക്ക് സെപ്റ്റംബര്‍ 25 വരെ മെട്രോ സ്റ്റേഷനുകളില്‍ സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. വൈറ്റില അടക്കം കൊച്ചിയിലെ തിരക്കേറിയ സ്ഥലങ്ങളിലേയ്ക്ക് കൂടി മെട്രോ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്.
5600 കോടി രൂപയാണ് ഇത് വരെയുള്ള കൊച്ചി മെട്രോയുടെ നിർമ്മാണ ചെലവ്. പുതിയ അഞ്ച് സ്റ്റേഷൻ കൂടി വരുന്നതോടെ ആകെയുള്ള സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നാകും. ആകെ ദൂരം 23.81 കിലോമീറ്ററും.