കൊച്ചി: കൊച്ചി മെട്രോ ഡിഎംആര്‍സിക്ക് നല്‍കാനുള്ളത് 350 കോടി രൂപയുടെ കുടിശ്ശിക. മെട്രോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഡിഎംആര്‍സിക്ക് 350 കോടി രൂപയുടെ കുടിശ്ശികയാണ് കൊച്ചി മെട്രോ നല്‍കാനുള്ളത്.
കുടിശ്ശിക വര്‍ദ്ധിക്കാന്‍ കാരണമായത് ഒരു വര്‍ഷമായി കെഎംആര്‍എല്‍ തുക അനുവദിക്കുന്നതില്‍ വരുത്തിയ വീഴചയാണ്.
സാമ്പത്തിക പ്രതിസന്ധി തല്‍ക്കാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണ് ഡിഎംആര്‍സി പറയുന്നത്. കുടിശ്ശിക വര്‍ധിക്കാന്‍ കാരണമായത് സര്‍ക്കാരില്‍ നിന്നും പണം ലഭിക്കാത്തതാണെന്നാണ് ഡിഎംആര്‍എല്‍ പറയുന്നത്.