ഇനി ഹാഫ് ടിക്കറ്റ് മതി ! കൊച്ചി മെട്രോയില്‍ യാത്രാ നിരക്ക് പകുതിയാക്കി കുറച്ചു

എറണാകുളം: കൊച്ചി മെട്രോയില്‍ യാത്രാ നിരക്ക് പകുതിയാക്കി കുറച്ചു. 20-ാം തിയതി ബുധനാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരിക. ഫ്‌ലെക്‌സി ഫെയര്‍ സംവിധാനമാണ് കൊച്ചി മെട്രോയില്‍ നടപ്പാക്കുക.

തിരക്ക് കുറഞ്ഞ സമയങ്ങളില്‍ രാവിലെ 6 മണി മുതല്‍ 8 മണി വരെയും, രാത്രി 8 മുതല്‍ മുതല്‍ 10.50 വരെയും എല്ലാ യാത്രക്കാര്‍ക്കും യാത്രാ നിരക്കിന്റെ 50 ശതമാനം കിഴിവില്‍ ടിക്കറ്റ് ലഭിക്കും.

കൊച്ചി 1 കാര്‍ഡ് ഉടമകള്‍ക്കും അവരുടെ കാര്‍ഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. ക്യുആര്‍ ടിക്കറ്റുകള്‍, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

Top