കൊച്ചി: സാധാരണ ട്രെയിനില്‍ യാത്ര ചെയ്യുന്ന’ സ്വാതന്ത്ര്യത്തില്‍’ മെട്രോ ട്രെയിനില്‍ യാത്ര ചെയ്താല്‍ കിട്ടുക ‘എട്ടിന്റെ പണി’
മോശം പെരുമാറ്റം, ട്രെയിനിനു പരിസരത്ത് തുപ്പുക, മദ്യപിച്ചുള്ള യാത്ര തുടങ്ങി.. പിഴയടക്കം നാല് വര്‍ഷം നീളുന്ന തടവ് വരെ ശിക്ഷ നല്‍കുന്ന മെട്രോനിയമമാണ് നടപ്പാക്കാന്‍ പോകുന്നത്.
മെട്രോയിലെ നിയമങ്ങള്‍:
1. ശിക്ഷ: 500 രൂപ. ട്രെയിനില്‍ നിന്ന് പുറത്താക്കും
തെറിവിളി ഉള്‍പ്പെടെ മോശം ഭാഷയിലെ സംസാരം. ട്രെയിനിലും മെട്രോ പരിസരത്തും തുപ്പുക. ഭക്ഷണം കഴിക്കല്‍. വഴക്കുണ്ടാക്കുക. മദ്യപിച്ചുള്ള യാത്ര. ട്രെയിനിന്റെ തറയിലിരിക്കുക.
2. ശിക്ഷ: 500 രൂപ
അപകീര്‍ത്തികരമായ വസ്തുക്കള്‍ ട്രെയിനിലും പരിസരത്തും.
3. ശിക്ഷ: 1000 രൂപ. ട്രെയിനില്‍ നിന്ന് പുറത്താക്കും. ആറു മാസം വരെ തടവ്.
ട്രെയിനിലോ സ്റ്റേഷന്‍ പരിസരത്തോ ഉള്ള പ്രകടനം. എഴുതിയും വരച്ചും ചുവരുകള്‍ വൃത്തികേടാക്കല്‍. അധികൃതര്‍ ആവശ്യപ്പെട്ടിട്ടും ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിക്കുക.
4. ശിക്ഷ: 500 രൂപ വരെ. ആറുമാസം വരെ തടവ്
നിയമാനുസൃതമല്ലാതെ ട്രെയിനിലോ പരിസരത്തോ കയറുക. പാളത്തിലൂടെ നടക്കുക.
5. ശിക്ഷ: 5,000 രൂപ വരെ. നാലുവര്‍ഷം തടവ്
ഏതെങ്കിലും മാര്‍ഗങ്ങളിലൂടെ ട്രെയിന്‍ തടയല്‍. എമര്‍ജന്‍സി സ്വിച്ചിന്റെ ദുരുപയോഗം. സിഗ്‌നലിങ് സംവിധാനം തടസ്സപ്പെടുത്തുക. മെട്രോ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തല്‍.
6. ശിക്ഷ: 1,000 രൂപ. ഒരു വര്‍ഷം തടവ്
ട്രെയിനിന്റെ സുരക്ഷാസംവിധാനങ്ങളുടെ ദുരുപയോഗം.
7. ശിക്ഷ: 250 രൂപ. രണ്ടുമാസം തടവ്
യാത്രക്കാരെ ഉദ്ദേശിച്ചുള്ള പൊതു അറിയിപ്പുകളും മുന്നറിയിപ്പുകളുമെല്ലാം നശിപ്പിക്കുക. വൃത്തിേകടാക്കുക.
8. ശിക്ഷ:500 രൂപ. ആറുമാസം തടവ്
ട്രെയിനിലും പരിസരത്തും അനധികൃതമായി സാധനങ്ങളുടെ വില്‍പ്പന. കരിഞ്ചന്തയില്‍ ട്രെയിന്‍ ടിക്കറ്റ് വില്‍പ്പന.
9. ശിക്ഷ: 5,000 രൂപ പിഴ. നാലുവര്‍ഷം തടവ്
അപകടമുണ്ടാക്കുന്ന വസ്തുക്കളുമായുള്ള യാത്ര.